സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ചു നടപടികള്‍ കര്‍ശനമാക്കി ജയിംസ് കമ്മിറ്റി

187

തിരുവനന്തപുരം• സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ചു നടപടികള്‍ കര്‍ശനമാക്കി ജയിംസ് കമ്മിറ്റി. പ്രവേശനരേഖകള്‍ ഇന്നു പരിശോധിക്കും. സുപ്രീം കോടതി നിര്‍ദേശത്തിനു വിരുദ്ധമായ എല്ലാ പ്രവേശനവും റദ്ദാക്കും. സ്പോട്ട് പ്രവേശനം നടന്നിട്ടുണ്ടെങ്കില്‍ അതും റദ്ദാക്കാനാണു തീരുമാനം.
അതേസമയം. ഇന്ന് രാവിലെ തന്നെ ഒഴിവുള്ള സീറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സ്വാശ്രയ കോളജുകള്‍ക്കു പ്രവേശന പരീക്ഷാ കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ പ്രവേശനസമയം നീട്ടി ചോദിക്കാന്‍ സര്‍ക്കാര്‍ ഇന്നു സുപ്രീം കോടതിയെ സമീപിക്കും.