ഫോണ്‍കെണി കേസ് ; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

262

കൊച്ചി: ഫോണ്‍ കെണി കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കോടതി നടപടിയുടെ വിശദാംശങ്ങള്‍ അറിയിക്കാനാണ് ഹൈക്കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടത്. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ സി.ജെ.എം കോടതി വിധിക്കെതിരെ തിരുവനന്തപുരം സ്വദേശി മഹാലക്ഷ്മി സമര്‍പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. കേസിന്‍റെ സാമൂഹികവും ധാര്‍മികവുമായ വശങ്ങളിലേക്ക് കടക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

NO COMMENTS