ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിഭാഷകരുടെ ഭീഷണി

215

കൊച്ചി • ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിഭാഷകരുടെ ഭീഷണി. കോടതിയില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പുറത്തുപോകണമെന്ന് ഒരുവിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ എത്തിയത്. ചീഫ് ജസ്റ്റീസിന്റെ നിര്‍ദേശപ്രകാരം മാധ്യമപ്രവര്‍ത്തകര്‍ റജിസ്ട്രാര്‍ക്ക് പരാതി നല്‍കി. പിന്നീട് പൊലീസ് സംരക്ഷണയിലാണ് മാധ്യമപ്രവര്‍ത്തകര്‍ കോടതിക്ക് പുറത്തുവന്നത്.