സംസ്ഥാന പാതയിലല്ലാത്ത മദ്യശാലകള്‍ തുറന്നു കൊടുക്കണമെന്ന് ഹൈക്കോടതി

190

കൊച്ചി: സംസ്ഥാന പാതയിലല്ലാത്ത മദ്യശാലകള്‍ തുറന്നു കൊടുക്കണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യാത്ത റോഡുകളിലെ മദ്യശാലകള്‍ എക്സൈസ് പൂട്ടിയതിനെതിരെയുള്ള ഹോട്ടല്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. ഇത്തരം മദ്യശാലകള്‍ക്കു ലൈസന്‍സ് നല്‍കണമെന്നും ഹൈക്കോടിതി ആവശ്യപ്പെട്ടു. ദേശീയ സംസ്ഥാന പാതകളിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യാത്ത റോഡുകളിലെയും മദ്യശാലകള്‍ പൂട്ടിയിരുന്നു. ഇതിനെതിരെയാണ് ഹോട്ടല്‍ ഉടമകള്‍ ഹര്‍ജി നല്‍കിയിരുന്നത്.

NO COMMENTS

LEAVE A REPLY