കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

191

കൊച്ചി: നെഹ്റു ഗ്രൂപ്പ് കോളജ് ചെയർമാൻ പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പരാതിക്കാരില്ലാത്ത കേസിൽ പൊലീസ് എന്തിനിടപെട്ടുവെന്നു ചോദിച്ചുകൊണ്ടാണ് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. പരാതിക്കാരന്റെ ആദ്യ മൊഴിയിൽ ഇല്ലാതിരുന്ന വകുപ്പുകൾ പൊലീസ് പിന്നീട് കൂട്ടിച്ചേർത്തതായും കോടതി നിരീക്ഷിച്ചു. പൊലീസ് കോടതിയെ വിഡ്ഡിയാക്കാൻ ശ്രമിക്കരുത് എന്നതടക്കമുള്ള പരാമർശങ്ങളാണ് ഹൈക്കോടതിയിൽനിന്ന് ഉണ്ടായത്. പരാതിക്കാരനില്ലാത്ത ആരോപണങ്ങളാണ് പൊലീസിനെന്ന് കോടതി നിരീക്ഷിച്ചു. കോടതിയെ വിഢ്ഢിയാക്കുന്ന പൊലീസിനെ എന്തു ചെയ്യണമെന്ന് അറിയാമെന്നും, അറസ്റ്റ് ദുരുദ്ദേശപരമാണെന്നും കോടതി വിമർശിച്ചു. കേസിൽ പുതിയ വകുപ്പുകൾ ചേർത്തത് ദുരുദ്ധേശപരമാണ്. വകുപ്പുകൾ ചേർത്തത് വ്യാജമാണെങ്കിൽ ഉദ്യോഗസ്ഥൻ സർവ്വീസിലുണ്ടാകില്ല. പൊലീസിന്റെ സമീപനം ഇതാണെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതിയിൽനിന്ന് പൊലീസിന് രൂക്ഷവിമർശനം ഉണ്ടായത്.

NO COMMENTS

LEAVE A REPLY