വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോതി

207

കൊച്ചി: വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോതി. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ എന്ന് ഹൈക്കോടതി ചോദിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ പോലും വിജിലന്‍സ് ചോദ്യം ചെയ്യുന്നു. വിജിലന്‍സ് കോടതികള്‍ അനാവശ്യവ്യവഹാരങ്ങള്‍ക്ക് വഴിയൊരുക്കരുതെന്നും ഹൈക്കോടതി തുറന്നടിച്ചു. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്ന ശങ്കര്‍ റെഡ്ഢിയുടെ ഡിജിപി നിയമനത്തിനെതിരായ ഹര്‍ജിയിലാണ് ഹൈകോടതി വിമര്‍ശനം. മുന്‍സര്‍ക്കാരിന്റെ ഡിജിപി നിയമനങ്ങള്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ശരിവച്ചിട്ടുണ്ട്. മുന്‍സര്‍ക്കാരിന്റ തീരുമാനം പുനപ്പരിശോധിക്കാന്‍ വിജിലന്‍സ് ത്വരിത പരിശോധന റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തത് എന്ത് അര്‍ഥത്തില്‍ ആണെന്ന് കോടതി ചോദിച്ചു. മുന്‍സര്‍ക്കാരിന്റെ കാലത്ത് ശങ്കകര്‍ റെഡ്ഡിക്ക് പ്രൊമോഷന്‍ നല്‍കിയിരുന്നു. ഇതിന്റെ ന്യായാന്യായത്തിലേക്കാണ് വിജിലന്‍സ് നോക്കുന്നത്. ഇതിന് വിജിലന്‍സിന് അധികാരമില്ല. സര്‍ക്കാരിന്റെ നയ പരമായ തീരുമാനങ്ങള്‍ക്കെതിരെയുള്ള വിജിലന്‍സ് നടപടി അപക്വമെന്നും കോടതി നിരീക്ഷിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി പിരിഗണിക്കവേയാണ് ഹൈക്കോടതി വിജിലന്‍സിനെതിരെ വിമര്‍ശനം നടത്തിയത്.

NO COMMENTS

LEAVE A REPLY