പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഖനനാനുമതിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

198

കൊച്ചി : പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഖനനാനുമതിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്തുകയും പിന്നീട് ഒഴിവാക്കപ്പെടുകയും ചെയ്ത പ്രദേശങ്ങളിലെ ഖനനമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞത്.
123 വില്ലേജുകളിലെ ഖനനാനുമതിക്കാണ് കോടതി സ്റ്റേ നല്‍കിയത്. ഒരു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. നേരത്തേ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഈ പ്രദേശങ്ങളിലെ പാറ ഖനനത്തിന് അനുമതി നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടപെടല്‍.

NO COMMENTS