കേരള കോണ്‍ഗ്രസിന്‍റെ സ്റ്റിയറിംഗ് കമ്മറ്റി യോഗം ഇന്ന്

273

കോട്ടയം : കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിംഗ് കമ്മറ്റി യോഗം ഇന്ന് ഉച്ചക്ക് ശേഷം കോട്ടയത്ത് നടക്കും. ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് യോഗത്തില്‍ തീരുമാനിക്കും. വ്യക്തമായ നിലപാട് പ്രഖ്യാപിക്കണമെന്ന് ജോസഫ് വിഭാഗം ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കിലും ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച്‌ നിര്‍ണായകമായ പ്രഖ്യാപനം വേണ്ടെന്നാണ് മാണിയുടെ നിലപാട്. പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ മനസറിഞ്ഞ് വോട്ട് ചെയ്യുമെന്ന് മാണി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യാനും സാധ്യതയുണ്ട്.

NO COMMENTS