സാശ്രയ പ്രശ്നം: നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം

167

തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. പ്രതിഷേധത്തെ തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തര വേള നിര്‍ത്തിവെച്ചു. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ത്തന്നെ പ്ലക്കാര്‍ഡുകളും ബാനറുകളുമായി സ്പീക്കറുടെ ചേംബറിന് സമീപത്ത് എത്തുകയും ബഹളം വയ്ക്കുകയും ചെയ്തു. സ്വാശ്രയ പ്രശ്നത്തില്‍ മുഖ്യമന്ത്രി പിടിവാശി വെടിയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം.സമാധാനം പാലിക്കാനും സഭാനടപടികളില്‍ സഹകരിക്കാനും സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും പ്രതിഷേധം തുടര്‍ന്നതിനാല്‍ ചോദ്യോത്തര വേള നിര്‍ത്തിവെച്ചതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു.