ചലച്ചിത്രലോകത്ത് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ് മലയാളത്തിന്റെ പ്രിയ നായിക കാവ്യാ മാധവന്‍. 25 വര്‍ഷമായി ബാലതാരമായും നായികയായും കാവ്യയുണ്ട് നമ്മുടെ സിനിമാലോകത്ത്. എന്നാല്‍ സിനിമ കാരണം ജീവിതത്തില്‍ പലതും നഷ്ടമായെന്ന് താരം പറയുന്നു.അഞ്ചാം വയസില്‍ സിനിമയിലേക്ക് ബാലതാരമായി വന്നതാണ്. അന്നുമുതല്‍ തനിക്ക് സാധാരണ ജീവിതം നഷ്ട്ടപ്പെട്ടു എന്ന് താരം പറയുന്നു. സിനിമയില്‍ വന്നതു കൊണ്ട് പഠനം തുടരാന്‍ കഴിഞ്ഞില്ല. ഒമ്ബതാം ക്ലാസുകൊണ്ട് പഠനം നിര്‍ത്തേണ്ടി വന്നു. പിന്നീട് കറസ്പോണ്ടന്‍സായിട്ട് പഠനം പൂര്‍ത്തിയാക്കിയത്. കോളേജ് ജീവിതം ആസ്വദിക്കാന്‍ കഴിഞ്ഞില്ല എന്നും സങ്കടത്തോടെ താരം പറയുന്നു.
ഒരുപക്ഷേ സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ രണ്ട് കുട്ടികളുടെ അമ്മയായി നീലേശ്വരത്ത് എവിടെയെങ്കിലും നല്ല കുടുംബിനിയായി ജീവിക്കുമായിരുന്നേനെ.എന്നാല്‍ താന്‍ അനുഭവങ്ങള്‍ പഠിച്ചത് സിനിമയില്‍ നിന്നാണ്. ജീവിതത്തില്‍ ഉണ്ടായ ബന്ധങ്ങളും സിനിമയില്‍ നിന്നാണ്. പലപ്പോഴും വ്യക്തിപരമായ പ്രശ്നങ്ങളെ നേരിടാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നും കാവ്യ പറഞ്ഞു.