കാവ്യാ മാധവനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും

26

കൊച്ചി: കാവ്യാ മാധവനെ അന്വേഷണ സംഘം ദിലീപിന്റെ വീട്ടിൽ വച്ച് ഇന്ന് ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ .

പോലീസ് ക്ലബ്ബിൽ എത്താനായിരുന്നു കാവ്യയോട് അന്വേഷണ സംഘം നിർദേശിച്ചത്. എന്നാൽ, വീട്ടിൽവെച്ച് ചോദ്യം ചെയ്യണമെന്നാ യിരുന്നു കാവ്യയുടെ ആവശ്യം. ഇതേത്തുടർന്ന് ചോദ്യംചെയ്യലിന്റെ കാര്യത്തിൽ അവ്യക്തത ഉണ്ടായി. തുടർന്ന് അന്വേഷണ സംഘം യോഗം ചേരുകയും നിയമോപദേശം തേടാൻ തീരുമാനിക്കുകയുമായിരുന്നു.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ വീട്ടിൽവച്ച് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. നേരത്തെ, തിങ്കളാഴ്ച രാവിലെ ആലുവ പോലീസ് ക്ലബ്ബിൽ ഹാജരാകാനാണ് കാവ്യയ്ക്ക് ആദ്യം നോട്ടീസ് നൽകിയിരുന്നത്. എന്നാൽ ചെന്നൈയിലുള്ള താൻ തിങ്കളാഴ്ച മാത്രമേ കേരളത്തിലെത്തുവെന്നും അതിനാൽ മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ അന്വേഷണസംഘത്തോട് അപേക്ഷിച്ചിരുന്നു. ഇതേത്തുടർന്നാണ് ചോദ്യംചെയ്യൽ മാറ്റിയത്.

ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരോടും ആലുവ പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിൽ വച്ചാണ് കാവ്യയെ ചോദ്യം ചെയ്യുക

NO COMMENTS