കാവ്യ മാധവന്റെ വീട്ടില്‍ പൊലീസ് പരിശോധനയ്ക്കെത്തി

250

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി കാവ്യ മാധവന്റെ വീട്ടില്‍ പൊലീസ് പരിശോധനയ്ക്കെത്തി. വെണ്ണലയിലെ വില്ലയിലാണ് ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്കും അഞ്ചുമണിക്കും പൊലീസ് പരിശോധനയ്ക്കെത്തിയത്. രണ്ടുതവണയും അന്വേഷണോദ്യഗസ്ഥര്‍ എത്തിയെങ്കിലും ആളില്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു. വനിതാ പൊലീസ് ഉള്‍പ്പെടെയുളള സംഘമാണ് പരിശോധനയ്ക്കായി എത്തിയത്. കഴിഞ്ഞ ദിവസം കാവ്യ മാധവന്റെ ഉടമസ്ഥതയിലുളള കാക്കനാട് മാവേലിപുരത്തുളള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിലും പരിശോധനയ്ക്കായി എത്തിയത്. ലക്ഷ്യയില്‍ നിന്നും സിസിടിവി ദൃശ്യങ്ങളും കംപ്യൂട്ടറിലെ വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി സിഡിറ്റിലേക്ക് അയക്കും.