ബംഗളൂരുവിൽ ഗതാഗതം സ്തംഭിപ്പിച്ച് മൈസൂർ റോഡ് ഉപരോധിക്കും : കാവേരി സംയുക്ത സമരസമിതി

187

ബംഗളൂരു: കാവേരി നദീജല വിഷയത്തിലുള്ള സമരം അനുകൂല വിധി വരുന്നത് വരെ തുടരുമെന്ന് കാവേരി സംയുക്ത സമരസമിതി വ്യക്തമാക്കി. ബുധനാഴ്ച ബംഗളൂരുവിൽ ഗതാഗതം സ്തംഭിപ്പിച്ച് മൈസൂർ റോഡ് ഉപരോധിക്കും. വ്യാഴാഴ്ച തമിഴ്നാട്ടിൽ നിന്നുള്ള ട്രെയിനുകൾ അതിർത്തിയിൽ തടയും. വെള്ളിയാഴ്ച തമിഴ്നാട്ടിൽ നിന്നുള്ള മുഴുവൻ വാഹനങ്ങളും ഉപരോധിക്കും. സുപ്രീംകോടതി ഈ മാസം 20ന് കേസ് പരിഗണിക്കും വരെ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും സമരസമിതി നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY