കര്‍ണാടകം തമിഴ്നാടിന് ജലം നല്‍കിത്തുടങ്ങി

260

ബംഗളൂരു: കര്‍ണാടകം മിഴ്നാടിന് കാവേരി നദീജലം നല്‍കിത്തുടങ്ങി. കബനി അണക്കെട്ടില്‍നിന്ന് സെക്കന്‍ഡില്‍ 500 ഘനയടി ജലമാണ് വിട്ടുനല്‍കുന്നത്.തമിഴ്നാടിന് കാവേരി ജലം വിട്ടുനല്‍കുന്നത് സംബന്ധിച്ച്‌ കര്‍ണാടക നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. കാവേരി നദീതടത്തിലെ കര്‍ഷകരെ രക്ഷിക്കുന്നതിന് ജലം തുറന്നുവിടേണ്ടത് ആവശ്യമാണെന്നും അതിനാല്‍ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്രകാരം കര്‍ണാടകത്തിലെ കര്‍ഷകര്‍ക്ക് ജലം തുറന്നുവിടുമ്ബോള്‍ അത് തമിഴ്നാട്ടിലെ കര്‍ഷകര്‍ക്കും ജലം ലഭ്യമാകും.വെള്ളം വിട്ടുനല്‍കാനുള്ള ഉത്തരവ് നടപ്പാക്കാന്‍ യ്യാറാകാത്ത കര്‍ണാടകത്തിന്റെ നിലപാടില്‍ സുപ്രീം കോടതി കടുത്ത അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. ഉത്തരവുകള്‍ നടപ്പാക്കുന്നതിന്‍ അല്‍പമെങ്കിലും ആത്മാര്‍ത്ഥത കര്‍ണാടക സര്‍ക്കാര്‍ പ്രകടിപ്പിക്കണമെന്ന് കോടതി പറഞ്ഞിരുന്നു.