ശകുന്തളയായി മഞ്ജു അരങ്ങിലെത്തി

185

അന്തരിച്ച നാടാകാചാര്യന്‍ കാവാലം നാരായണ പണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച അഭിജ്ഞാന ശാകുന്തളം നാടകത്തിന്റെ ആദ്യ അവതരണം തിരുവന്തപുരത്ത് നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ അരങ്ങേറിയ നാടകത്തില്‍ മഞ്ജു വാര്യരാണ് ശകുന്തളയായി എത്തിയത്.
തിരുവനന്തപുരം ടാഗോര്‍ തീയറ്ററിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയായിരുന്നു നാടകം അവതരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, അഡീഷണല്‍ സെക്രട്ടറി പ്രഭാവര്‍മ്മ, മുന്‍മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, ഒ രാജഗോപാല്‍ എംഎല്‍എ തുടങ്ങിയ പ്രമുഖര്‍ നാടകം കാണാനെത്തിയിരുന്നു. കാവാലം ചെയ്ത് വച്ച നാടകം അരങ്ങിലെത്തിക്കുന്നത് അദ്ദേഹത്തിന് നല്‍കാവുന്ന ഉചിതമായ ആദരാഞ്ജലിയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY