കത്രീനാ കൈഫിന് ചിത്രീകരണത്തിനിടെ പരിക്ക്

235

മുംബൈ: ബോളിവുഡ് താരം കത്രീനാ കൈഫിന് ചിത്രീകരണത്തിനിടെ പരിക്ക്. ഭാരമുള്ള വസ്തു പുറത്ത് വീണതിനെ തുടര്‍ന്ന് നട്ടെല്ലിനും, കഴുത്തിനും, നടുവിനും സാരമായ പരുക്കുണ്ട്. ജഗ്ഗാ ജാസൂസ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടയില്‍ അപകടം സംഭവിച്ചത്. അനുരാഗ് ബസു രണ്‍ബീര്‍ കപൂറിനെയും, കത്രീനാ കൈഫിനെയും പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്. സംഭവിച്ചപ്പോള്‍ കാര്യമാക്കിയിരുന്നില്ല ,പിന്നീട് ഡാന്‍സ് ഷോയുടെ പരിശീലനത്തില്‍ അസഹ്യമായ വേദന ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് സാരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വരുന്ന ആഴ്ച്ച നടക്കാനിരിക്കുന്ന അവാര്‍ഡ് ഷോയില്‍ കത്രീന പങ്കെടുക്കില്ലെന്നറിയിച്ചട്ടുണ്ട്. സല്‍മാന്‍ ഖാന്‍ നായകനായ എക് താ ടൈഗറിന്റെ രണ്ടാം ഭാഗം ടൈഗര്‍ സിന്ദാ ഹെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെയാണ് കത്രീനക്ക് പരുക്ക് സംഭവിച്ചത്.

NO COMMENTS

LEAVE A REPLY