വാട്സ്‌ആപ്പ് ഉപയോഗിച്ച്‌ അതിര്‍ത്തിയിലെ സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങളും സുരക്ഷാ വിവരങ്ങളും കൈമാറിയ രണ്ട് പാക് ചാരന്‍മാര്‍ പിടിയില്‍

130

ശ്രീനഗര്‍: വാട്സ്‌ആപ്പ് ഉപയോഗിച്ച്‌ അതിര്‍ത്തിയിലെ സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങളും സുരക്ഷാ വിവരങ്ങളും കൈമാറിയ രണ്ട് പാക് ചാരന്‍മാര്‍ പിടിയില്‍. അന്താരാഷ്ട്ര അതിര്‍ത്തിയിലെ ആര്‍എസ് പുര സെക്ടറില്‍ നിന്ന് സത്വീന്ദര്‍ സിങ്, ദാഡു എന്നിവരാണ് പോലീസ് പിടിയിലായത്. രണ്ടു പേര്‍ അതിര്‍ത്തിയിലെ സുരക്ഷാ കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് ഇവരെ പിടികൂടിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ അതിര്‍ത്തിയിലെ സുരക്ഷാ വിവരങ്ങള്‍ പാകിസ്താന് കൈമാറുന്ന ചാരന്‍മാരാണ് ഇവരെന്ന് വ്യക്തമാകുകയായിരുന്നു. വാട്സ്‌ആപ്പ് ഉപയോഗിച്ചാണ് ഇവര്‍ ചിത്രങ്ങളും വിവരങ്ങളും പാകിസ്താനിലേക്ക് നല്‍കിയിരുന്നതെന്നും പോലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.