എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ വിദേശ വനിതയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ജമ്മു-കശ്‍മീരിലെ ബഡ്ഗാം സ്വദേശിയായ ജാവേദാണ് പിടിയിലായത്. ആഭരണം വാങ്ങാന്‍ കടയിലെത്തിയ ബ്രീട്ടീഷുകാരിയായ പെണ്‍കുട്ടിയെ ജാവേദ് കടന്ന് പിടിക്കുകയായിരുന്നു.വിനോദസഞ്ചാരത്തിനായി ഫോര്‍ട്ട് കൊച്ചിയിലെത്തിയ ബ്രീട്ടീഷ് പെണ്‍കുട്ടിയാണ് അപമാനത്തിന് ഇരയായത്. പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ഒരു സംഘമായാണ് ഇംഗ്ലണ്ടില്‍ നിന്നും കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയത്. ഫോര്‍ട്ട് കൊച്ചിയിലെ കാഴ്ചകള്‍ കണ്ട് നടക്കുന്നതിനിടെ ഇന്ത്യന്‍ തനിമയുള്ള ആഭരണങ്ങള്‍ വാങ്ങാന്‍ സംഘം പ്രിന്‍സസ് തെരുവിലെ ഒരു കടയില്‍ കയറി. കൂട്ടത്തിലെ മറ്റുള്ളവര്‍ പുറത്തിറങ്ങിയ തക്കം നോക്കി കടയിലെ ജീവനക്കാരനായ ജാവേദ് പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ച് പുറത്തേക്ക് ഇറങ്ങിയതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് ജാവവേദിനെ പിടികൂടി പൊലീസില്‍ എല്‍പ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ജമ്മു-കശ്‍മീര്‍ ബഡ്ഗാം സ്വദേശിയായ ജാവേദിനെതിരെ പൊലീസ് കേസെടുത്തു.