കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ ഗ്രാമത്തില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

152

ശ്രീനഗര്‍• കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ ഗ്രാമത്തില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഒരു സുരക്ഷാ ഉദ്യോഗസ്ഥനു പരുക്കേറ്റു. ശ്രീനഗറില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ഡോബ്ജാന്‍ ഗ്രാമത്തിലാണ് സംഭവം. നാലു ഭീകരര്‍ ഗ്രാമത്തിലുണ്ടെന്ന വിവരം അറിഞ്ഞാണ് പൊലീസും സുരക്ഷാ സൈനികരും തിരച്ചിലിന് എത്തിയത്. ഭീകരര്‍ ഒളിച്ചിരുന്ന വീടിനു സമീപം സുരക്ഷാസേന എത്തിയപ്പോള്‍ അകത്തുനിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ സുരക്ഷാസേനയും തിരിച്ചടി നല്‍കി.