കശ്മീരിലെ കുപ്വാര ജില്ലയിലെ കാണ്ടിയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തില്‍ സൈന്യവും പൊലീസും തിരച്ചില്‍ നടത്തുന്നു

195

ശ്രീനഗര്‍• കശ്മീരിലെ കുപ്വാര ജില്ലയിലെ കാണ്ടിയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തില്‍ സൈന്യവും പൊലീസും തിരച്ചില്‍ നടത്തുന്നു. രണ്ടോ മൂന്നോ ഭീകരരെ പ്രദേശത്തു കണ്ടെന്നാണു സൈന്യത്തിനു രഹസ്യവിവരം ലഭിച്ചത്. അതേസമയം, ബാരിക്കേഡ് കെട്ടിത്തിരിച്ചിരിക്കുന്ന സ്ഥലത്തുനിന്നു വെടിയൊച്ച കേട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചോയെന്ന് വ്യക്തമായിട്ടില്ല. അതേസമയം, നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പ്രകോപനം ഇന്നു പുലര്‍ച്ചെയും തുടര്‍ന്നു. പുലര്‍ച്ചെ രണ്ടുമണിയോടെ ഹിരാനഗര്‍, സാംബ സെക്ടറില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു വെടിവയ്പ്പുണ്ടായി. രാവിലെ എട്ടുമണിവരെ ഇതു തുടര്‍ന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

NO COMMENTS

LEAVE A REPLY