കശ്മീരില്‍ തീവ്രവാദികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീയെ വെടിവെച്ചു കൊന്നു

159

ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീയെ വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്. പുല്‍വാമ ജില്ലയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. നാല്‍പത്തഞ്ചുകാരിയായ ബീബ എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. രണ്ടു ഭീകരര്‍ വീട്ടില്‍ കയറി ബീബയ്ക്കു നേരെ നിറയൊഴിക്കുകയായിരുന്നു എന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ബീബയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവരുടെ ശരീരത്തില്‍ രണ്ട് തവണ വെടിയേറ്റിരുന്നു.
രാത്രി എട്ടു മണിയോടെയാണ് സംഭവം. സംഭവസമയത്ത് ബീബയുടെ നാല് പെണ്‍മക്കളും മകനും വീട്ടിലുണ്ടായിരുന്നു.
ആക്രമണത്തിനു ശേഷം ഭീകരര്‍ മോട്ടോര്‍ സൈക്കിളില്‍ കയറിയാണ് ഇവിടെനിന്ന് രക്ഷപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY