ജമ്മു കശ്മീരിലെ ഷോപിയാനില്‍ സിആര്‍പിഎഫ് സംഘത്തിനു നേതെ ഭീകരവാദികളുടെ വെടിവെപ്പ്

186

കശ്മീര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സിആര്‍പിഎഫ് സംഘത്തിനു നേതെ ഭീകരവാദികളുടെ വെടിവെപ്പ്. പട്രോളിങ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിനു നേരെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മിന്നലാക്രമണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് അതിര്‍ത്തി മേഖലയില്‍ കനത്ത ജാഗ്രത തുടരവെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.സൈന്യം പട്രോളിങ് നടത്തുന്നതിനിടെ ഭീകരര്‍ വനത്തിനകത്തു നിന്ന് വെടിവെക്കുകയായിരുന്നു.ആക്രമണ സാധ്യത മുന്നില്‍ കണ്ട് മേഖലയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരിക്കുന്നതിനാല്‍ പ്രദേശത്ത് സൈന്യം മാത്രമേ ഉള്ളൂ.