റിയില്‍ സൈനിക താവളത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ വ്യോമാഭ്യാസവുമായി ഇന്ത്യ

193

ശ്രീനഗര്‍• ഉറിയില്‍ സൈനിക താവളത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ വ്യോമാഭ്യാസവുമായി ഇന്ത്യയും. അതീവ ജാഗ്രതാ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീനഗര്‍ മുതല്‍ ബികനെര്‍ വരെയുള്ള പതിനെട്ടോളം വ്യോമതാവളങ്ങളിലാണ് സൈനികാഭ്യാസം നടന്നത്. പാക്കിസ്ഥാന്റെ എഫ് – 16 യുദ്ധവിമാനങ്ങള്‍ അതിര്‍ത്തികളില്‍ സ്ഥിരമായി വ്യോമാഭ്യാസം നടത്തിവരുന്നത് കണക്കിലെടുത്താണ് ഇന്ത്യയുടെ നടപടി.പ്രതിരോധവും ആക്രമണവും മെച്ചപ്പെടുത്തുന്നതിനായാണ് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് വ്യോമാഭ്യാസം നടത്തിയതെന്നാണ് സൂചന. ഉറി ഭീകരാക്രമണം ഉണ്ടാകുന്നതിനു മുന്‍പും ഇന്ത്യ നാലു ദിവസം നീണ്ടുനിന്ന അഭ്യാസപ്രകടനങ്ങള്‍ നടത്തിയിരുന്നു.ഒരേ മാസം തന്നെ രണ്ടുതവണ സൈനികാഭ്യാസം നടത്തുന്നത് അപൂര്‍വമാണ്.ഇന്ത്യന്‍ തിരിച്ചടി ഭയന്ന പാക്ക് സൈനിക വിമാനങ്ങള്‍ പരീക്ഷണപ്പറക്കലുകള്‍ നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാക്കിസ്ഥാന്റെ എഫ്-7, മിറാഷ് യുദ്ധ വിമാനങ്ങള്‍ പെഷാവര്‍ – റാവല്‍പിണ്ടി ഹൈവേ(എം1)യിലും ഇസ്‍ലാമാബാദ് – ലാഹോര്‍ ഹൈവേ(എം2)യിലും ഇറക്കി പരിശീലനം നടത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY