ശ്രീനഗര്‍: ദക്ഷിണ കശ്മീരില്‍ തിങ്കളാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നിസാര പരുക്കേറ്റു. കുല്‍ഗാമില്‍ സി.ആര്‍.പി.എഫിന്‍റെ പട്രോളിംഗ് വാഹനത്തിനു നേര്‍ക്ക് ഗ്രഗേനഡ് എറിയുകയായിരുന്നു. ഇവരുടെ വാഹനത്തില്‍ പതിക്കാതെ ഗ്രനേഡ് റോഡിലാണ് വീണു പൊട്ടിയത്. ഇതുമൂലം വന്‍ ദുരന്തം ഒഴിവായി.കശ്മീര്‍ സംഘര്‍ഷം ഏറ്റവും രൂക്ഷമായ േേഖലയാണ് കുല്‍ഗാം. ജൂലായ് എട്ടിന് ഹിസ്ബുള്‍ കമാന്‍ഡര്‍ ബൂര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെയാണ് ഇവിടം കലാപഭൂമിയായത്. ഇതിനകം 90 ഓളം പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ക്ക് പരുക്കേറ്റു.