പാക്കിസ്ഥാനെതിരെ കശ്മീരില്‍ പ്രകടനം

198

ജമ്മു • കശ്മീരിലെ ഉറിയില്‍ ഭീകരര്‍ സൈനികത്താവളം ആക്രമിച്ചു 17 സൈനികരെ വധിച്ചതില്‍ ജമ്മു, ഉധംപൂര്‍ ജില്ലകളില്‍ വന്‍ പ്രതിഷേധം. ശിവസേന, ദോഗ്ര ഫ്രണ്ട് വര്‍ക്കേഴ്സ് എന്നിവരുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും പാക്കിസ്ഥാനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. അയല്‍പക്കത്തിരുന്നു ഭീകരപ്രവര്‍ത്തനം നടത്തുകയാണു പാക്കിസ്ഥാന്‍ ചെയ്യുന്നതെന്ന് അവര്‍ ആരോപിച്ചു.
പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി, പാക്കിസ്ഥാന്‍പതാക കത്തിച്ചു. കേന്ദ്ര സര്‍ക്കാര്‍ പാക്കിസ്ഥാനെതിരെ ശക്തമായ നടപടി എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നാഷനല്‍ പാന്തേഴ്സ് പാര്‍ട്ടിയുടെ നേതൃത്വത്തിലും പാക്ക് വിരുദ്ധ പ്രകടനങ്ങള്‍ നടത്തി.

NO COMMENTS

LEAVE A REPLY