ജമ്മു കാഷ്മീരിൽ ഭീകരരും സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ; ഒരു ഭീകരനെ വധിച്ചു

134

ശ്രീനഗര്‍ : ജമ്മു കാഷ്മീരിൽ ഭീകരരും സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അനന്ദ്‌നാഗില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. കുറിച്ച് സുരക്ഷാസേനയ്ക്ക് ലഭിച്ച് രഹസ്യ സൂചനയെ തുടര്‍ന്നാണ് സേന പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കിയത്. ഈ സമയം ഭീകരര്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നു സേന തിരിച്ചടിക്കുകയായിരുന്നു.

NO COMMENTS