ജമ്മു-കശ്മീല്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

223

ശ്രീനഗര്‍ : ജമ്മു-കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. സൈനികര്‍ക്കു നേരെ ഭീകരര്‍ വെടിവെപ്പ് നടത്തിയതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഘത്തിനുനേരെ ഭീകരര്‍ വെടിവെപ്പ് നടത്തിയത്. ഏറ്റുമുട്ടല്‍ ഞായറാഴ്ച വൈകിട്ടും തുടരുകയാണ്. രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി ജമ്മു കശ്മീര്‍ ഡിജിപി എസ്.പി വൈദ് സ്ഥിരീകരിച്ചു. ഏറ്റുമുട്ടല്‍ തുടങ്ങിയതിന് പിന്നാലെ പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

NO COMMENTS