ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

175

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. ഇതില്‍ ഒരാള്‍ പാക്കിസ്ഥാന്‍ പൗരനാണെന്നും മറ്റു രണ്ടു പേര്‍ കശ്മീര്‍ സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു. ഏറ്റമുട്ടലില്‍ അഞ്ച് സൈനികര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പുല്‍വാമയിലെ ത്രാലില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥനും നാല് സൈനികര്‍ക്കുമാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS