ജമ്മു കാശ്മീരില്‍ പാക് ആക്രമണം ; നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു

275

ശ്രീനഗര്‍ : ജമ്മു കാശ്മീരിലെ സാംബാ ജില്ലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ നാല് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി സാംബാ ജില്ലയിലെ രാംഗഡില്‍ ചംലിയാല്‍ തീര്‍ഥാടന കേന്ദ്രത്തിന് സമീപമാണ് സംഭവം. കൊല്ലപ്പെട്ട നാലു പേരില്‍ മൂന്ന് പേര്‍ രാജസ്ഥാന്‍ സ്വദേശികളാണ്. ഒരാള്‍ ഉത്തര്‍പ്രദേശിലെ ഇറ്റ സ്വദേശിയാണ്.

NO COMMENTS