കശ്മീരില്‍ ഏറ്റുമുട്ടല്‍: പോലീസുകാരനും അഞ്ച് ഭീകരരും കൊല്ലപ്പെട്ടു

212

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ഉണ്ടായ വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ ഒരു പോലീസുകാരനും അഞ്ച് തീവ്രവാദികളും കൊല്ലപ്പെട്ടു. പൂഞ്ചിലും നിയന്ത്രണ രേഖയ്ക്ക് സമീപം നൗഗാം മേഖലയിലുമാണ് അക്രമങ്ങളുണ്ടായത്.
നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തില്‍ സായുധരായ ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് പൂഞ്ചില്‍ ആക്രമണമുണ്ടായത്. തിരച്ചില്‍ നടത്തിയിരുന്ന പോലീസിനു നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും ഒരു എസ്.ഐയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.നിയന്ത്രണ രേഖയ്ക്ക് സമീപം നൗഗാം മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ പട്ടാളം നാല് ഭീകരരെ വധിച്ചു. ആയുധധാരികളായ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമത്തെ ചെറുക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. നാല് എ.കെ- 47 തോക്കുകളും സ്ഫോടക വസ്തുക്കളും ഭീകരരില്‍നിന്ന് പിടിച്ചെടുത്തു.തങ്ധര്‍, ഗുരേസ് മഖലകളിളും നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുമായി സൈന്യം ഏറ്റമുട്ടി. പുല്‍വാമയിലെ കരിമാബാ ഗ്രാമത്തില്‍ സംയുക്ത സേന നടത്തിയ തിരച്ചിലില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.സംഭവത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് ഉന്നത തല യോഗം വിളിച്ചു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വിളിച്ചുചേര്‍ത്ത ഉന്നത തല യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും രഹസ്യാന്വേഷണ വിഭാഗം തലവന്‍മാരും പങ്കെടുക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY