ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍ ; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

308

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പൊലീസും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ബദ്ഗാം ജില്ലയിലെ ചാദൂരയില്‍ പൊലീസ് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലം വളഞ്ഞ് ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.

NO COMMENTS