ജ​മ്മു കശ്മീ​രി​ല്‍ മൂ​ന്നു തീ​വ്ര​വാ​ദി​ക​ള്‍ പിടിയില്‍

233

ശ്രീ​ന​ഗ​ര്‍: ജ​മ്മു കശ്മീ​രി​ല്‍ മൂ​ന്നു തീ​വ്ര​വാ​ദി​ക​ള്‍ പിടിയില്‍. ബാ​രാ​മു​ള്ള​യി​ലെ കു​ന്‍​സ​റി​ല്‍​നി​ന്നാ​ണ് തീ​വ്ര​വാ​ദി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ല്‍​നി​ന്ന് വ​ന്‍ തോ​തി​ല്‍ ആ​യു​ധ​ങ്ങ​ളും ഗ്ര​നേ​ഡു​ക​ളും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി കശ്മീരില്‍ പാക് വെടിവെയ്പ്പ് തുടരുകയാണ്. അതിര്‍ത്തി മേഖലയില്‍ സംഘര്‍ഷം തുടരവേയാണ് ഇന്ത്യ വീണ്ടും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതായി വാര്‍ത്തകള്‍ വന്നത്. പക്ഷെ അത് ഇന്ത്യയുടെ ഭാവനാസൃഷ്ടി എന്ന നനിലയിലാണ് പാകിസ്ഥാന്‍ പ്രതികരിച്ചത്. .

NO COMMENTS