ജമ്മു-കശ്മീരിലെ സൈനിക പോസ്റ്റില്‍ മഞ്ഞുവീഴ്ച ; മൂന്നു സൈനികരെ കാണാതായി

289

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ നിയന്ത്രണ രേഖയ്ക്കടുത്തുള്ള സൈനിക പോസ്റ്റില്‍ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മൂന്നു സൈനികരെ കാണാതായി. ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച കനത്ത മഞ്ഞുവീഴ്ച ഇപ്പോഴും തുടരുകയാണ്. അഞ്ച് അടിയിലധികം ആഴത്തിലാണ് ഇപ്പോള്‍ മഞ്ഞു വീണിരിക്കുന്നത്. കനത്ത മഞ്ഞുവീഴ്ച രക്ഷാപ്രവര്‍ത്തനത്തിന് തടസ്സവുമാവുന്നുണ്ട്. ജമ്മു ശ്രീനഗര്‍ നാഷണല്‍ ഹൈ വേ അടച്ചിരിക്കുകയാണ്. കാണാതായവരെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

NO COMMENTS