ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു ; ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

281

ജമ്മു കശ്മീര്‍ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. പ്രദേശവാസികളില്‍ ഒരാള്‍ക്കും പരിക്കുണ്ട്. പുല്‍വാമ ജില്ലയിലെ അഗ് ലാര്‍ കാന്തിയിലായിരുന്നു ഏറ്റുമുട്ടല്‍. രണ്ട് എ.കെ 47 തോക്കുകളും പിസ്റ്റളും സംഭവ സ്ഥലത്ത് നിന്നും സേന പിടിച്ചെടുത്തു. പ്രദേശത്ത് കേന്ദ്ര പൊലീസ് സേനയുടെ 182, 183 ബറ്റാലിയനുകളും 44 രാഷ്ട്രീയ റൈഫിള്‍സും ജമ്മു കശ്മീര്‍ പൊലീസും ഭീകരര്‍ക്കായി സംയുക്ത തിരച്ചില്‍ തുടരുകയാണ്.

NO COMMENTS