ശ്രീനഗര്‍ : ജമ്മുകാഷ്മീരില്‍ സിആര്‍പിഎഫ് വാഹനത്തിനു നേരെ ഭീകരാക്രമണം. ശ്രീനഗറിലെ സനത് നഗര്‍ ചൗക്കിലായിരുന്നു സംഭവം നടന്നത്. തീവ്രവാദി ആക്രമണത്തില്‍ സിആര്‍പിഎഫ് ജവന്മാരില്‍ ആര്‍ക്കും പരിക്കില്ലെന്നു സെെന്യം അറിയിച്ചു. ഒരു തീവ്രവാദിക്ക് സെെന്യം നടത്തിയ പ്രത്യാക്രമണത്തില്‍ പരിക്കേറ്റു എന്നു സിആര്‍പിഎഫ് വ്യക്തമാക്കി.