കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

180

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. രണ്ട് സിആര്‍പിഎഫ് ജവന്മാരും ഒരു പോലീസ് ഉദ്യോഗസ്ഥനുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഏഴ് ജവാന്മാര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 4.30 ഓടെ തീവ്രവാദികള്‍ സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഭീകരര്‍ കെട്ടിടത്തിനുള്ളിലിരുന്ന് സുരക്ഷാ ജീവനക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടവും പരിസരവും സൈന്യം വളഞ്ഞിട്ടുണ്ട്. കൂടുതല്‍ സേന സ്ഥലത്തെത്തി. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

NO COMMENTS