നിയന്ത്രണരേഖയ്ക്കു സമീപം സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

201

ശ്രീനഗര്‍: നിയന്ത്രണരേഖയ്ക്കു സമീപം സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഇതേതുടര്‍ന്ന് ബന്ദിപോറയിലെ ഗുറസ് സെക്ടറില്‍ സൈന്യം വ്യാപക തെരച്ചില്‍ ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ മുതല്‍ നിയന്ത്രണരേഖയില്‍ ഗുറസ് സെക്ടറിലെ ഭിം നള്ളയില്‍ അസാധാരണ നീക്കങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നെന്ന് സൈനിക വക്താവ് വ്യക്തമാക്കി. ഇത് നിരീക്ഷിച്ചു വരവെ സൈന്യത്തിനു നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അവസാനം ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണു സൂചന.

NO COMMENTS