ജമ്മു കാശ്മീരില്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം

168

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുപ്വാരയില്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം. കുപ്വാരയിലെ കാലാരൂസില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ഭീകരാക്രമണമുണ്ടായത്. ഭീകരരുടെ വെടിവയ്പില്‍ ഒരു സൈനികനു പരിക്കേറ്റു. സുനില്‍ രണ്‍ധാവ എന്ന സൈനികനാണു പരിക്കേറ്റത്. ഇയാളെ പിന്നീട് സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈന്യവും പോലീസും ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകായണെന്നും അധികൃതര്‍ അറിയിച്ചു.

NO COMMENTS