ജമ്മു കശ്മീരില്‍ സൈന്യം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു; ആറു പോലീസുകാര്‍ക്ക് പരിക്ക്

174

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. ആറു പോലീസുകാര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരതരമാണ്. അമര്‍ നാഥ് യാത്ര കഴിഞ്ഞ വരികയായിരുന്ന സിവിലയന്‍ വേഷത്തിലുള്ള സൈനികരെ പോലീസ് തടഞ്ഞതാണ് ആക്രമത്തിനു കാരണം. ശ്രീനഗറില്‍ ഐജിയുടെ ഉത്തരവ് ഇല്ലാതെ പ്രവേശിക്കാന്‍ പാടില്ലാത്ത സ്ഥലത്ത് സൈനികര്‍ കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസ് തടഞ്ഞത്. പുലര്‍ച്ചെ രണ്ടിനാണ് സംഭവം നടന്നത്. സിവില്‍ വസ്ത്രത്തിലായിരുന്ന സൈനികര്‍ ഗുര്‍ബെര്‍ ജില്ലയില്‍ ഗണ്‍ഡ് പോലീസ് സ്റ്റേഷനില്‍ എത്തി. തുടര്‍ന്ന് പോലീസിനെ മര്‍ദ്ദിക്കുകയും സ്റ്റേഷന്‍ കൊള്ളയടിക്കുകയും ചെയ്തതായി എസ് പി ഫയാസ് അഹമ്മദ് ലോണ്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റേഷനിലെ ആക്രമണത്തില്‍ പോലീസ് അജ്ഞാത സംഘത്തിനു എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സെന്‍ട്രല്‍ കാശ്മീരിലെ ഗന്ധര്‍ബലിനടുത്തുള്ള ഗുണ്ട്, സര്‍ഫാവില്‍ 24 ആര്‍ ആര്‍. ആര്‍. ക്യാമ്ബുകളുണ്ടായിരുന്നു. പരിക്കേറ്റ പോലീസുകാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

NO COMMENTS