കശ്മീരില്‍ ഫോട്ടോ ജേര്‍ണലിസ്റ്റുകളെ പോലീസ് അക്രമിച്ചതായി പരാതി

249

ശ്രീനഗര്‍: കശ്മീരില്‍ ഫോട്ടോ ജേര്‍ണലിസ്റ്റുകളെ പോലീസ് അക്രമിച്ചതായി പരാതി. ബട്ടാമാലൂ പ്രദേശ് റിപ്പോര്‍ട്ട് ചെയ്തിരുന്ന ഫോട്ടോ ജേര്‍ണലിസ്റ്റുകളെയാണ് പോലീസ് അക്രമിച്ചത്.കര്‍ഫ്യൂ പാസ് കാണിച്ചിട്ടും തങ്ങളെ പോലീസ് ആക്രമിക്കുകയായിരുന്നെന്ന് ജേര്‍ണലിസ്റ്റുകള്‍ പറഞ്ഞു. ഏതാണ്ട് പന്ത്രാണ്ടോളം ജേര്‍ണലിസ്റ്റുകള്‍ പ്രദേശത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു. പോലീസ് പ്രദേശത്ത് പരിശോധനയ്ക്ക് എത്തുകയും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.കര്‍ഫ്യൂ പാസ്സ് കാണിച്ചിട്ടും പോലീസ് തങ്ങളെ തടയാന്‍ ശ്രമിക്കുകയായിരുന്നെന്നും ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ പറഞ്ഞു.പോലീസിന്റെ അതിക്രമത്തില്‍ ശ്രീനഗര്‍ എസ്പി ഓഫീസിനു മുന്നില്‍ ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധിച്ചു. തുടര്‍ന്ന് എസ്‌എസ്പി അമിത് കുമാര്‍ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വീടിനു മുന്നിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് സമരക്കാര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY