കശ്മീരില്‍ മൂന്ന് ഭീകരരെ വധിച്ചു

199

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്കര്‍ ഇ തൊയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നിന്ന് എ.കെ. 47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രി വൈകിയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. കകപൊറയിലെ ന്യൂ കോളനിയില്‍ തീവ്രവാദികള്‍ വാഹനത്തില്‍ സഞ്ചരിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഏറ്റമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടല്‍ വാര്‍ത്ത പരന്നപ്പോള്‍ പ്രദേശത്തെ നാട്ടുകാര്‍ സംഘടിച്ച്‌ സുരക്ഷാ സേനക്ക് നേരെ കല്ലെറിഞ്ഞെന്ന് സൈനിക അധികൃതര്‍ പറഞ്ഞു. അടുത്തിടെ ലഷ്കര്‍ ഇ തൊയ്ബയില്‍ ചേര്‍ന്ന മൂന്നു യുവാക്കളാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് അറിയിച്ചു. ഒരു സൈനിക ഉദ്യോഗസ്ഥന് സംഭവത്തില്‍ പരിക്കേറ്റു. കഴിഞ്ഞ ദിവസം സോപോര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

NO COMMENTS