കശ്മീരില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മുളകുപൊടി നിറച്ച ‘പവ’ ഷെല്ലുകള്‍ ഉപയോഗിക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അനുമതി നല്‍കി

187

ന്യൂഡല്‍ഹി: കശ്മീരില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മുളകുപൊടി നിറച്ച ‘പവ’ ഷെല്ലുകള്‍ ഉപയോഗിക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അനുമതി നല്‍കി. സര്‍വകക്ഷി സംഘം കശ്മീര്‍ സന്ദര്‍ശിക്കുന്നതിന് തൊട്ടുമുമ്ബാണ് തീരുമാനം.പെല്ലറ്റ് തോക്കുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ അപകടം കുറഞ്ഞവയാണ് ‘പവ’ ഷെല്ലുകള്‍. ‘പെലാര്‍ഗോണിക് ആസിഡ് വാനിലില്‍ അമൈഡ്’ എന്നതാണ് ‘പവ’യുടെ പൂര്‍ണരൂപം. മുളകിലുള്ള ഒരു ജൈവസംയുക്തമാണിത്. ആളുകളില്‍ അസ്വസ്ഥത ഉണ്ടാക്കാനും കുറച്ച്‌ സമയത്തേക്ക് തളര്‍ത്താനും ഇതിന് കഴിയും.ഏതാനും മിനിറ്റ് നേരത്തേക്ക് അനങ്ങാന്‍ കഴിയില്ല.
ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് പിന്നാലെ പൊട്ടിപ്പുറപ്പട്ട സംഘര്‍ഷത്തിനിടെ പെല്ലറ്റ് തോക്കിന് ഇരയായ നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് നിയോഗിച്ച വിദഗ്ദ്ധ സമിതിയാണ് പെല്ലറ്റ് തോക്കുകള്‍ക്ക് പകരം ‘പവ’ ഷെല്ലുകള്‍ ഉപയോഗിക്കാമെന്ന ശുപാര്‍ശ നല്‍കിയത്. ബി.എസ്.എഫിന്റെ ടിയര്‍ സ്മോക് യൂണിറ്റ് ‘പവ’ ഷെല്ലുകള്‍ വന്‍തോതില്‍ നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ട്.

NO COMMENTS

LEAVE A REPLY