ജമ്മു കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു

191

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ദോഡ ജില്ലയിലാണ് അപകടം നടന്നത്. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഭദേര്‍വ-ബഷോലി ഹൈവേയില്‍ ഓടിക്കൊണ്ടിരിക്കുന്ന മിനി ബസിന് മുകളിലേക്ക് മഞ്ഞിടിഞ്ഞ് വീഴുകയായിരുന്നു. ബസില്‍ 12 പേരാണുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY