ജമ്മു കാഷ്മീരിൽ ഭീകരർ ബാങ്ക് കൊള്ളയടിച്ചു

227

ശ്രീനഗർ : ജമ്മു കാഷ്മീരിൽ തോക്കുധാരികളായ ഭീകരർ വീണ്ടും ബാങ്ക് കൊള്ളയടിച്ചു. 4.92 ലക്ഷം രൂപയാണ് ഭീകരർ ബാങ്കിൽ നിന്നു കൊള്ളയടിച്ചത്. പുൽവാമ ജില്ലയിലെ വാഹിബർഗിലുള്ള ഇലക്വായി ദേഹതി ബാങ്കിന്‍റെ ശാഖയിലാണ് കൊള്ള നടന്നത്. ജീവനക്കാരെ തോക്കുകാട്ടി ഭീഷണപ്പെടുത്തിയ ശേഷം പണവുമായി ഭീകരർ കടക്കുകയായിരുന്നു. ചൊവ്വാഴ്ച കുൽഗാമിൽ ഇതേ ബാങ്കിന്‍റെ ശാഖ ഭീകരർ കൊള്ളയടിച്ചിരുന്നു. ഇവിടെയും ജീവനക്കാരെ തോക്കുകാട്ടി ഭീഷണപ്പെടുത്തിയ ശേഷം പണവുമായി ഭീകരർ കടക്കുകയായിരുന്നു. 65,000 രൂപ കുൽഗാമിൽ നിന്നു ഭീകരർ തട്ടിയെടുത്തത്.

NO COMMENTS

LEAVE A REPLY