ജമ്മു കശ്മീരിലെ ബതാലികിലെ മഞ്ഞിടിച്ചിലില്‍ രണ്ട് സൈനികര്‍ മരിച്ചു

178

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബതാലികിലെ മഞ്ഞിടിച്ചിലില്‍ രണ്ട് സൈനികര്‍ മരിച്ചു. മഞ്ഞിനടിയില്‍ പെട്ട ഒരു സൈനികനായി തിരച്ചില്‍ തുടരുകയാണ്. വെള്ളിയാഴ്ച രാത്രിയാണ് സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങിയത്. അഞ്ചു സൈനികരാണ് മഞ്ഞിനടിയില്‍ പെട്ടതെങ്കിലും രണ്ടുപേരെ രാത്രി തന്നെ രക്ഷിച്ചിരുന്നു. ബാക്കിയുള്ള മൂന്നു പേര്‍ക്കായി സൈന്യം തിരച്ചില്‍ നടത്തിവരികയായിരുന്നു. രാവിലെയോടെയാണ് രണ്ടു സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കശ്മീരില്‍ കഴിഞ്ഞ ദിവസം മുതല്‍ കനത്ത മഴയും മഞ്ഞുവീഴ്ചയുമാണ് അനുഭവപ്പെടുന്നത്. അടുത്ത ദിവസങ്ങളില്‍ ഹിമപാതത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY