കശ്മീരില്‍ ഭീകരാക്രമണം : രണ്ടു ഭീകരരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു

202

കശ്മീര്‍: കശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലില്‍ ഭീകരരും സൈന്യവുമുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു കൊല്ലപ്പെട്ടു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ രണ്ടു ഭീകരരാണ് കൊല്ലപ്പെട്ടത്. ഭീകരരുടെ പ്രത്യാക്രമണത്തില്‍ ഒരു പോലാസുകാരനും വീരമൃത്യു വരിച്ചു. മന്‍സൂര്‍ അഹമ്മദ് നായിക്ക് എന്ന പോലീസുകാരനാണ് തീവ്രവാദികളുടെ വെടിയുണ്ടയ്ക്ക് ഇരയായത്. 15 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റമുട്ടലില്‍ ആര്‍മി മേജര്‍ ഉള്‍പ്പടെ പട്ടാളക്കാര്‍ക്കും പരിക്കേറ്റു. മേജര്‍ ഋഷിയും പോലീസുകാരമായ ഗുല്‍സാര്‍ അഹമ്മദ്ദ് എന്നിവര്‍ക്ക് തലയ്ക്കാണ് പരിക്കേറ്റത്. സിആര്‍പിഎഫ് ജവാനായ റാം സിങ്ങിനും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈക്കിട്ട് 6.30നാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഭീകരര്‍ ഒളിച്ചിരിക്കുനെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നാണ് ഗ്രാമത്തില്‍ സുരക്ഷ സേനയെത്തിയത്. പോലിസ്, സൈന്യം സിആര്‍പിഎഫ് എന്നിവര്‍ സംയുകതമായാണ് തിരച്ചില്‍ നടത്തിയത്

NO COMMENTS

LEAVE A REPLY