ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍ ലഷ്കര്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

217

ശ്രീനഗര്‍ :ജമ്മുകശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്കര്‍ കമാന്‍ഡറായിരുന്ന ഭീകരന്‍ കൊല്ലപ്പെട്ടു. ബുദ്ഗാം ജില്ലയില്‍ ഇന്ന് രാവിലെയാണ് മുസാഫര്‍ അഹമ്മദ് എന്ന ഭീകരന്‍ കൊല്ലപ്പെട്ടത്. ലഷ്കര്‍ കമാന്‍ഡറായിരുന്ന മുസാഫര്‍ അഹമ്മദ് ഇപ്പോള്‍ അല്‍ ബദര്‍ ഭീകര സംഘടനയിലാണ് പ്രവര്‍ത്തിച്ച്‌ വന്നിരുന്നത്.സൈന്യവും പോലീസും സംയുക്തമായി ഇന്ന് രാവിലെ നടത്തിയ തിരച്ചിലിനിടെയാണ് ഇയാളെ കൊലപ്പെടുത്തിയത്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്

NO COMMENTS

LEAVE A REPLY