ജലസംരക്ഷണത്തിന് കാസര്‍കോടന്‍ മാതൃക തടയണ ഉത്സവത്തിന് 29 ന് തുടക്കമാകും

83

കാസറകോട് : ജലസംരക്ഷണത്തിന് കാസര്‍കോടന്‍ മാതൃകയുമായി ‘തടയണ ഉത്സവം’ ഡിസംബര്‍ 29 മുതല്‍ 2020 ജനുവരി നാല് വരെ സംഘടിപ്പിക്കും. ജില്ലയില്‍ രൂക്ഷമായ വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ സാഹചര്യ ത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ യോഗത്തിലാണ് തീരുമാനം.

ജില്ലയിലെ എല്ലാ വി.സി.ബി കളുടേയും ചെക്ക് ഡാമുകളുടേയും റഗുലേറ്ററുകളുടേയും ഷട്ടറുകള്‍ അടച്ച് പരമാവധി ജലം തടഞ്ഞു നിര്‍ത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. നിലവിലെ ജലസംരക്ഷണ നിര്‍മ്മിതികളുടെ പരിപാലനം കൊണ്ടു മാത്രം വരള്‍ച്ചാ നിയന്ത്രണം സാധ്യമല്ലാത്ത സാഹചര്യത്തിലണ് കാസര്‍കോട് വികസന പാക്കേജില്‍ തടയണ മഹോത്സവം നടത്തുന്നത്.

NO COMMENTS