കേന്ദ്രസര്‍വ്വകലാശാല ഹോസ്റ്റല്‍ കെട്ടിടത്തില്‍ കയറി ആത്മഹത്യ ഭീഷണി

168

കാസര്‍കോഡ്: കേന്ദ്ര സര്‍വ്വകലാശാല വനിതാ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ കയറി 15 പേരുടെ ആത്മഹത്യ ഭീഷണി മുഴക്കുന്നു. സര്‍വ്വകലാശാലയുടെ വികസനത്തിന് സ്ഥലം വിട്ടുകൊടുത്തവരാണ് ആത്മഹത്യ ഭീഷണി ഉയര്‍ത്തുന്നത്. സര്‍വകലാശാല വാഗ്ദാനം ചെയ്ത വീടും ജോലിയും അടിസ്ഥാനസൗകര്യങ്ങളും നല്‍കിയില്ലെന്നാരോപിച്ചാണ് പ്രതിഷേധം നടത്തുന്നത്.വീട് പണി പൂര്‍ത്തിയായെങ്കിലും കുടുംബത്തിലെ ഒരാള്‍ക്ക് ജോലി എന്ന വാഗ്ദാനം പാലിച്ചില്ലെന്നാരോപിച്ചാണ് 15 പേര്‍ അടങ്ങുന്ന സംഘമാണ് ഭീഷണി മുഴക്കുന്നത്. ജോലി എന്നൊരു വാഗ്ദാനം നല്‍കിയിരുന്നില്ലെന്ന് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പറഞ്ഞു.