കാസര്‍കോട് വന്‍ പാന്‍ മസാല ശേഖരം പിടികൂടി

148

കാസര്‍കോട്: കാസര്‍കോഡ് ബദിയടുക്കയില്‍ രണ്ട് ലക്ഷത്തോളം പാന്‍മസാല പാക്കറ്റുകള്‍ പിടികൂടി.എക്‌സൈസ് വകുപ്പിന്റെ ഓപ്പറേഷന്‍ ഭായ് പദ്ധതിപ്രകാരം നടത്തിയ റെയ്ഡിലാണ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പാന്‍മസാല പാക്കറ്റുകള്‍ പിടിച്ചെടുത്തത്.

ബദിയടുക്കയിലെ ചെനാര്‍ക്കട്ടയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തോട് ചേര്‍ന്നുള്ള ഗോഡൗണില്‍ നടത്തിയ പരിശോധനയിലാണ് പാന്‍മസാലപാക്കറ്റുകള്‍ പിടികൂടിയത്. കാസര്‍കോഡ് ഏത്തടുക്ക സ്വദേശി ഹരിപ്രസാദ്, കര്‍ണ്ണാടക സ്വദേശി സന്ദേശ് എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മൊത്തവിപണിയില്‍ പത്തുലക്ഷത്തോളം രൂപ വിലവരുന്ന ഉത്പന്നങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത്.ചില്ലറ വില്‍പ്പന വിപണയില്‍ ഇതിന് എഴുപതുലക്ഷത്തോളം രൂപ കിട്ടും.
കര്‍ണ്ണാടകയിലെ ഹുബ്ലി, ഹരിയാന എന്നിവിടങ്ങളില്‍നിന്നാണ് പാന്‍ ഉത്പ്പന്നങ്ങള്‍ കൊണ്ടുവരുന്നതെന്ന് പിടിയിലായവര്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമാണ് പ്രധാനമായും പാന്‍ ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നതെന്നും ഇവര്‍ പറഞ്ഞു.